തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജും കെ.എൽ.എ മൂട്ട് കോർട്ട് സൊസൈറ്റിയും ചേർന്ന് നടത്തിയ 24ാമത് ക്ലൈന്റ് കൺസൾട്ടിംഗ് മത്സരത്തിൽ ഹൻസിക ബൽദാനി, ഗാർഗി താലൂക്ദാർ (അമിറ്റി യൂണിവേഴ്സിറ്റി, കൊൽക്കത്ത) എന്നിവർ ഒന്നാം സ്ഥാനം നേടി. 50000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് സമ്മാനം. കെ.ശ്രേഷ്ഠ, സങ്കീർത്തന. എ (പി.ഇ.എസ്. യൂണിവേഴ്സിറ്റി) എന്നിവർ റണ്ണേഴ്സ് അപ്പായി. 30000രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് സമ്മാനം. കെ.എൽ.എ രണ്ടാം വർഷ യൂണിറ്ററി നിയമ വിദ്യാർത്ഥി കീർത്തി ആർ. ബെസ്റ്റ് ക്ലൈന്റ് പുരസ്കാരം നേടി. ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ അഡ്വ. ശ്യാം പദ്മൻ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ അഡ്വ. അനിൽ ഡി. നായർ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി മുതിർന്ന അഭിഭാഷകനായ അഡ്വ. പി.ശ്രീകുമാർ, കെ.എൽ.എ അസി. പ്രൊ. ആതിര ചന്ദ്രൻ ആർ. ഐ ,കേരള ലാ അക്കാഡമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ, കെ.എൽ.എ ഡയറക്ടർ അഡ്മിനിസ്ട്രേറ്റർ സ്റ്റുഡന്റ്സ് ആൻഡ് ഫാക്കൽറ്റി അഫേർസ് പ്രൊഫ. കെ. അനിൽ കുമാർ, കെ.എൽ.എ. പ്രിൻസിപ്പൽ ഫ്രൊഫ. കെ. ഹരീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനിൽ കുമാർ ജി, എച്ച്.ഒ.ഡി. ഡോ. അജിത നായർ. എൽ, മൂട്ട് കോർട്ട് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. ദക്ഷിണ സരസ്വതി, കെ.എൽ.എ ഫാക്കൽറ്റി കൺവീനർ അഡ്വ. ആര്യ സുനിൽ പോൾ എന്നിവർ പങ്കെടുത്തു.