
വർക്കല: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വർക്കല മൈതാനം കോട്ടുമൂല വിളയിൽ വീട്ടിൽ അസീം(32,ഉട്ട) ആണ് പിടിയിലായത്. കോട്ടുമൂല സ്വദേശി സുധീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കത്തി ഉപയോഗിച്ച് പ്രതി സുധീറിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ട് തടയാൻ ശ്രമിച്ചതിനാൽ സുധീറിന്റെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് ഷെഹ്‌സാദിനെ പ്രതി കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമിച്ചു. നിരവധി കൊലപാതകശ്രമ കേസുകളിലും മോഷണ കേസുകളിലും അസീം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.