ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാർവതിപുരം ഗ്രാമം ലിറ്റിൽ ബീസ് സ്‌കൂളിൽ നടന്ന മത്സരം മുൻ കെ.പി.സി.സി സെക്രട്ടറിയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാനുമായ എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.
നെഹ്റു സാംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ കൊളാഷ് സുരേഷ് ബാബു, മംഗലപുരം ഗ്രാമപഞ്ചായത്തംഗം ശ്രീചന്ദ്, നെഹ്റു സാംസ്കാരിക വേദി സെക്രട്ടറി സജിൻ, ലിറ്റിൽ ബീസ് സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ആറ്റിങ്ങൽ എസ്.ഐ സുനിൽ വിതരണം ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാനം നെഹ്റു അനുസ്മരണ സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.