1

വിഴിഞ്ഞം: ബാലരാമപുരം ഉപജില്ലാ കേരള സ്കൂൾ കലോത്സവ വേദിയായ കോട്ടുകാൽ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് നാടൻ വിഭവങ്ങളുമായി എൻ.എസ്.എസ് യൂണിറ്റ് കലാപ്രതിഭകളെ കാത്തിരിക്കുന്നത്. കപ്പ മുതൽ വട,ബജി,ഉണ്ണിയപ്പം എന്നീ പലഹാരങ്ങളും ചായയും കട്ടനും സംഭാരവും ഫ്രൂട്ട് സലാഡും വരെ തട്ടുകടയിൽ കിട്ടും. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വയനാട് ദുരിത ബാധിതർക്ക് നൽകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ദുരിതബാധിതർക്ക് കൈത്താങ്ങായാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തട്ടുകട ആശയത്തിലെത്തിയതെന്ന് പ്രോഗ്രാം ഓഫീസർ ജിഷ പറഞ്ഞു.13ന് കലോത്സവം സമാപിക്കും.