തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവനെ മഹാത്മാഗാന്ധി സന്ദർശിച്ച ചരിത്ര മുഹൂർത്തത്തിന്റെ നൂറാം വാർഷികം സമഗ്രമായി ആഘോഷിക്കാൻ സ്വാമി ശാശ്വതീകാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ചേർന്ന യോഗം തീരുമാനിച്ചു.

മണക്കാട് സി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോലത്തുകര അപർണയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ ഉദ്ഘാടനവും ബി.എസ്.എസ് ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ വിഷയാവതരണവും നടത്തി.

സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. കെ.എസ്.അനിൽ (സംസ്ഥാന സെക്രട്ടറി കോൺഗ്രസ് എസ്),കിളിമാനൂർ ചന്ദ്രബാബു,കെ.പി.ശങ്കരദാസ്,എം.എസ്.ഭുവനചന്ദ്രൻ (ശിവസേന),പ്രൊഫ.ചന്ദ്രബാബു, അമ്പലത്തറ ചന്ദ്രബാബു,ശിവബാബു,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,ജയധരൻ,അഡ്വ.അനിൽ ഓംകാർ തുടങ്ങിയവർ സംസാരിച്ചു. ഷിബു വി.എസ് സ്വാഗതവും അരുവിപ്പുറം ശ്രീകുമാർ നന്ദിയും പറഞ്ഞു.