eesa
ജഗദ് ഗുരു സ്വാമി ഈശയുടെ 70-ാമത് ജയന്തി ആഘോഷ സമ്മേളനം ഈശ വിശ്വ വിദ്യാലയത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.സ്വാമി ഈശ, കൗൺസിലർ ഗോപകുമാർ,ഡോ.ജോർജ് വർഗീസ്, വി.എസ്.ശിവകുമാർ, ഡോ.എൻ.രാധാകൃഷ്ണൻ, കെ.പി.മോഹനൻ, എം.ആർ.തമ്പാൻ, കേണൽ ആർ.ജി.നായർ തുടങ്ങിയവർ സമീപം

സ്വാമി ഈശ ജയന്തി ആഘോഷം സമാപിച്ചു

തിരുവനന്തപുരം: സർക്കാരുകൾക്ക് നിയമങ്ങൾ കൊണ്ടുവരാനും ജനങ്ങളെ നിയന്ത്രിക്കാനുമാകും. എന്നാൽ മനസ്സമാധാനവും ധാർമ്മിക മൂല്യങ്ങളും സമൂഹത്തിന് കിട്ടാൻ ഗുരുക്കന്മാർ വേണം. അത്തരം ഗുരുക്കന്മാരുടെ ഇടപെടൽ കൊണ്ടുള്ള ശാന്തിയും സമാധാനവുമാണ് ഈശ സ്വാമിയിലൂടെ അനുഭവിക്കുന്നതെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.

ജഗദ് ഗുരു സ്വാമി ഈശയുടെ 70-ാമത് ജയന്തി ആഘോഷ സമ്മേളനം ആനയറ ഈശ വിശ്വ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

ചില കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. ജയന്തി ആഘോഷം

ഈശ സ്വാമികൾക്ക് ആ ലക്ഷ്യം നിറവേറ്റാനുള്ള സന്ദർഭമാണ്. മനുഷ്യരെ സ്വന്തം അവബോധം മനസ്സിലാക്കാൻ സ്വാമികൾ സഹായിക്കുന്നു. ഈശ സ്വാമികളുടെ പ്രവർത്തനങ്ങൾ എന്നും നിശ്ശബ്ദ വിപ്ലവമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

മുൻ മന്ത്രി വി.എസ്.ശിവകുമാർ അദ്ധ്യക്ഷനായിരുന്നു. ഡോ.എം.ആർ തമ്പാൻ, ജയ് ഹിന്ദ് ടിവി മുൻ സി.ഇ.ഒ കെ.പി മോഹനൻ, ഗാന്ധി ഭവൻ ഡയറക്ടർ ഡോ. എൻ. രാധാകൃഷ്‌ണൻ, കൗൺസിലർ ഗോപകുമാർ, പ്രൊഫ. എം.ജി. ശശിഭൂഷൻ, ഡോ.ജോർജ് വർഗ്ഗീസ്, കേണൽ ആർ.ജി നായർ, ഈശ വിശ്വ വിദ്യാലയം പ്രിൻസിപ്പൽ സി. മുരളീധരൻ എന്നിവർ സംസാരിച്ചു. സ്വാമി ഈശ അനുഗ്രഹ പ്രഭാഷണം നടത്തി.

സ്വാമി ഈശ രചിച്ച 'ഈശാമൃതം', 'വിശ്വശാന്തി യാഗം' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. വിദ്യാർത്ഥികളും ഭക്തരും സാംസ്ക്‌കാരിക പരിപാടികൾ അവതരിപ്പിച്ചു. രാവിലെ പൂജയും പിറന്നാൾ സദ്യയും ഉണ്ടായിരുന്നു.