
പാറശാല: വന്യക്കോട് വിദ്യാവർദ്ധിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്‌മിത ഉദ്‌ഘാടനം ചെയ്തു.
വാർഡ് മെമ്പർ വി.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പ്രഭുലാൽ,പ്രസിഡന്റ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ് എന്നിവർ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രന്ഥശാല സന്ദർശിച്ചു.