കഴക്കൂട്ടം: അമിത വേഗതയിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്‌ത കാർ ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെരുമാതുറ തെരുവിൽ തൈവിളാകത്ത് വീട്ടിൽ ഷാനിഫർ (32),പെരുമാതുറ വിളയിൽ തെരുവിൽ വീട്ടിൽ ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. കഠിനംകുളം സ്വദേശി ഷമീറിനെയാണ് പ്രതികൾ മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തത്.