തിരുവനന്തപുരം: അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാറിന് ശാസ്തമംഗലം മേഖലയിലെ എൻ.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവൃതാനന്ദ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ കളക്ടർ എം. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ കൺവീനർ ശാസ്തമംഗലം മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മധുസൂദനൻ നായർ, നെയ്യാറ്റിൻകര എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ മോഹൻദാസ്,എം.കാർത്തികേയൻ നായർ,വട്ടിയൂർക്കാവ് ജി.ചന്ദ്രശേഖരൻ നായർ,ജി.ചന്ദ്രശേഖരൻ നായർ,ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.