ksspa-chenkal

പാറശാല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചെങ്കൽ മണ്ഡലം വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് വി. സി.റസൽ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ ചെങ്കൽ മണ്ഡലം പ്രസിഡന്റ് സി.വിൻസെന്റ് ചെങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ജി.പരമേശ്വരൻ നായർ, ജില്ലാ സെക്രട്ടറി എസ്.വി.ഗോപകുമാർ, ജില്ലാ ഭാരവാഹികളായ ഡി.പ്രഭാകരൻ,ടി.വിജയകുമാർ, എം.മസൂദ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ഭൂവനചന്ദ്രൻനായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.ജി. ശക്തിധരൻ, ജി.നിർമ്മലകുമാരി, നിയോജക മണ്ഡലം ഭാരവാഹികളായ ഇ.വിൻസെന്റ്,വി.വേണുഗോപാലൻ നായർ, കെ.രാജേന്ദ്രൻ, വി.ശശികുമാർ, എം.വർഗീസ് നാടാർ, മാർഗരറ്റ് വർഗീസ്, ആർ.പാലയ്യൻ, എസ്.മണികണ്ഠൻ,ഡോ.എ.ജയിനിൻറ്റെ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി സി.വിൻസെന്റ് ചെങ്കൽ (പ്രസിഡന്റ്), ബി.വേണുഗോപാലക്കുറുപ്പ്, എസ്.മണികണ്ഠൻ, (വൈസ് പ്രസിഡന്റുമാർ), ആർ.പാലയ്യൻ (സെക്രട്ടറി), ആൻസലം, രമേശ് (ജോയിന്റ് സെക്രട്ടറിമാർ), റ്റി.ഫ്രാൻസിസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.