തിരുവനന്തപുരം: സ്വകാര്യബസുകളുടെ ദൂരപരിധി സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വിൻസെന്റ് എം.എൽ.എ. കഴിഞ്ഞ എട്ടു വർഷമായി കെ.എസ്.ആർ.ടി.സിക്കായി പുതിയ ബസുകളിറക്കാതെ ജനങ്ങളെ പെരുവഴിയിലാക്കി സ്വകാര്യ ബസുടമകളുമായി മാനേജ്‌മെന്റും സർക്കാരും ഒത്തുകളിച്ചതിന്റെ പരിണിത ഫലമായാണ് ഇത് സംഭവിച്ചത്.