
വിതുര:പാലോട് വിദ്യാഭ്യാസ ഉപജില്ലാസ്‌കൂൾ കലോത്സവത്തിൽ വിതുര ഗവൺമെന്റ് യു.പി.എസ് മിന്നും വിജയം. യു.പി.ജനറൽവിഭാഗത്തിൽ 78 പോയിന്റ് നേടി ഓവറോൾകിരീടം ചൂടി. എൽ.പി ജനറൽവിഭാഗത്തിൽ 61 പോയിന്റ് നേടി ഓവറോൾ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി.എൽ.പി.വിഭാഗം അറബിക് കലോത്സവത്തിലും ഓവറോൾ രണ്ടാംസ്ഥാനം സ്വന്തമാക്കി.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം സമ്മാനദാനം നിർവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷതവഹിച്ചു.വിജയികളെ സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.പി.ശോഭനാദേവി,പി.ടി.എ പ്രസിഡന്റ് എസ്.മുകേഷ് എന്നിവർ അഭിനന്ദിച്ചു.