കൊച്ചി:ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സംസ്ഥാന സ്കൂൾ കായികമേളയിൽ വസ്ത്ര വർണ്ണ വിസ്മയ മൊരുക്കി തിരുവനന്തപുരം കാരേറ്റ് ക്യാപ്റ്റ് സ്പോർട്സ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഭാഗ്യചിഹ്നമായ തക്കുടുവിനെയും ഉൾപ്പെടുത്തി വ്യത്യസ്തമായ എണ്ണായിരത്തിൽപരം ജഴ്സികൾ ആണ് ക്യാപ്റ്റ് സ്പോർട്സ് ഒരുക്കിയത്. കൂടാതെ ട്രോഫികളും ഒരുക്കിയത് ക്യാപ്റ്റിന്റെ നേതൃത്വത്തിലാണ്.ഒരു കൂട്ടം അദ്ധ്യാപക വിദ്യാർത്ഥി കൂട്ടായ്മയാണ് ക്യാപ്റ്റ് സ്പോർട്സിന്റെ പിന്നിൽ.