
നെയ്യാറ്റിൻകര:നിംസ് മെഡിസിറ്റിയിൽ ഇ.എൻ.ടി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇ.എൻ.ടി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ.നയൻതാര രമേഷ്,ഡോ.ആശകുമാർ,ഡോ.മുരളീധരൻ,ഡോ.ഐശ്വര്യ.എസ്.ഗോപൻ, ഡോ.സാനി ബിനു കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ഇ.എൻ.ടി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നയൻതാര രമേഷ് അദ്ധ്യക്ഷത വഹിച്ചു.നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.മഞ്ചു തമ്പി ആമുഖ പ്രഭാഷണം നടത്തി. കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് എം.ഡി വി.എസ്.രാജീവ് മുഖ്യ അതിഥിയായ ചടങ്ങിൽ ഡോ.ആശകുമാർ,ഡോ.മുരളീധരൻ,ഡോ.ഐശ്വര്യ. എസ്.ഗോപൻ,വാർഡ് കൗൺസിലറും വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റുമായ മഞ്ചത്തല സുരേഷ്,നഗരസഭ കുടുംബശ്രീ ചെയർ പേഴ്സൺസുമാരായ അനില,മേരിസ്റ്റല്ല എന്നിവർ സംസാരിച്ചു. നിംസ് സ്‌പെക്ട്രം കോ ഒാർഡിനേറ്റർ റിഫായ് അബ്ദുൽ റഹിം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ.സാനി ബിനുകുട്ടൻ നന്ദി പറഞ്ഞു.