
കല്ലമ്പലം: കൈരളി ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. 'സ്ത്രീകളിലെ ക്യാൻസർ അറിയേണ്ടതെല്ലാം' എന്ന വിഷയത്തെക്കുറിച്ച് പള്ളിക്കൽ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ഡി.ഈന ക്ലാസെടുത്തു. നാവായിക്കുളം എൻ.എസ്.എസ് കരയോഗ ഹാളിൽ നടന്ന സെമിനാറിൽ കൈരളി ഗ്രന്ഥശാല വനിതാവേദി പ്രസിഡന്റ് ആർ.എസ്.ദീപ്തി, കെ.ഐ.ലീന ദേവി, ലൈബ്രേറിയൻ ശ്യാമ കോയിക്കൽ, എസ്.കൃഷ്ണ കുമാരി, എസ്.ശ്യാമ, നയന, ഗ്രന്ഥശാല പ്രസിഡന്റ് വി.രാധാകൃഷ്ണൻ, സെക്രട്ടറി എം.ഗോപാലകൃഷ്ണൻ, കോഓർഡിനേറ്റർ ജെ.ശ്രീകുമാർ, ജി.പ്രദീപ് കുമാർ, ആർ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.