ആറ്റിങ്ങൽ: അമ്പലമുക്ക് പണയിൽ കോളനി ഇടറോഡ് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ജനകീയ ആസൂത്രണം പദ്ധതി പ്രകാരം ലഭിച്ച വീടുകളാണ് ഇവിടെ ഏറെയും. മഴപെയ്താൽ ചതിപ്പുവയലുകളുടെ കരകളിൽ സ്ഥിതിചെയ്യുന്ന വീടുകളിലെത്താൻ ദുഷ്ക്കരമാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമായി അടിസ്ഥാന വികസന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആറ്റിങ്ങൽ നഗരസഭ ഫണ്ട് അനുവദിച്ചത്. നടപ്പതയുടെയും കോളനിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും ആദ്യഘട്ട ഉദ്ഘാടനവും സംഘടിപ്പിച്ചു. കൗൺസിലർ കെ.ജെ.രവികുമാർ അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വാർഡ് വികസനകമ്മിറ്റി അംഗം പി.ജയചന്ദ്രൻനായർ, മാധവൻനായർ, ഫസിലുദ്ദീൻ, മുരളി തുടങ്ങിയവർ പങ്കെടുത്തു.