വക്കം: വക്കം ബ്ലോക്ക് ഡിവിഷനിൽ കുമാരനാശാൻ വയോജന ക്ലബ് എന്ന പേരിൽ സംഘടന രൂപീകരിച്ചു.വയോജന ആരോഗ്യ പരിപാലനം,മാനസിക ഉല്ലാസത്തിന് പദ്ധതികൾ ആവിഷ്കരിക്കുക, കിടപ്പുരോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്യുക തുടങ്ങിയവ പദ്ധതികളിൽപ്പെടും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.കുമാരനാശാൻ വയോജന ക്ലബ് ഭാരവാഹികളായി എം.കെ. പ്രഭാകരൻ (പ്രസിഡന്റ്),കെ.ജയിൻ,വക്കം വി.പ്രകാശ്(വൈസ് പ്രസിഡന്റുമാർ),എൻ.ശ്രീകുമാർ(സെക്രട്ടറി),എം.മാജിത(ജോയിന്റ് സെക്രട്ടറി),ആർ.രഘുനാഥൻ(ട്രഷറർ),എ.സുരേന്ദ്രൻ,എ.ഫൗസി,വി.രാജേന്ദ്രൻ,ടി.ഷാജു,എം.എസ്.രാജു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.