
ശിവകാർത്തികേയന്റെ കരിയറിൽ ആദ്യ 200 കോടി ക്ളബ് ചിത്രമായി അമരൻ മാറുമ്പോൾ വീണ്ടും നെൽസന്റെയും സിബി ചക്രവർത്തിയുടെയും സിനിമകളിൽ നായകവേഷം. ഡോൺ എന്ന ചിത്രത്തിനുശേഷം സംവിധായകൻ സിബി ചക്രവർത്തിയും ശിവകാർത്തികേയനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത. നൂറുകോടി ക്ളബ് കയറിയ ചിത്രമാണ് ഡോൺ. ഡോക്ടറിന് ശേഷം സംവിധായകൻ നെൽസനും ശിവകാർത്തികേയനും വീണ്ടും ഒരുമിക്കുന്ന ചിത്രം അടുത്തവർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. രജനികാന്ത് ചിത്രം ജയിലർ രണ്ടിന് ശേഷം നെൽസൺ-ശിവകാർത്തികേയൻ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും ശിവകാർത്തികേയനാണ് നായകൻ. വെങ്കട് പ്രഭു ചിത്രത്തിലും ശിവകാർത്തികേയൻ അഭിനയിക്കുന്നുണ്ട്. അതേസമയം രാജ് കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന അമരൻ കേരളത്തിലും ചരിത്ര വിജയം നേടുന്നു.