പോത്തൻകോട്: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടകർക്ക് വിശ്രമിക്കാൻ ചെമ്പഴന്തി ഗുരുകുലത്തിനും ശിവഗിരിക്കും ഇടയ്ക്ക് ഇടത്താവളം ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഡോ.സീരപാണി (ചെയർമാൻ),കരിക്കകം ബാലചന്ദ്രൻ (വെെസ് ചെയർമാൻ),അയിലം ഉണ്ണികൃഷ്ണൻ (ജനറൽ കൺവീനർ) വി.സുദർശനൻ,ബാബു സുശ്രുതൻ (വർക്കിംഗ് ചെയർമാൻമാർ),ലാൽ കുമാർ,പ്രബോദ് ആലപ്പി (കൺവീനർമാർ).വോളന്ററി കമ്മിറ്റി ബി.ശശിധരൻ ഇടവിളാകം (ചെയർമാൻ),എ.രാജു അമ്പലം (കൺവീനർ),കെ.മോഹൻദാസ് (പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ),സനൽകുമാർ (കൺവീനർ),ടി.തുളസിധരൻ (സ്വീകരണ കമ്മിറ്റി ചെയർമാൻ) സുനിൽകുമാർ,കാട്ടായിക്കോണം സുരേഷ് (കൺവീനർമാർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. ബി.ശശിധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം വാവറമ്പലം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തീർത്ഥാടനത്തിന്റെ ഭാഗമായി 30,31 ദിവസങ്ങളിൽ വിവിധ സമ്മേളനവും പ്രഭാഷണവും അന്നദാനവും തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് വാവറമ്പലം സുരേന്ദ്രൻ പറഞ്ഞു.