parvathipuram-nss

ആറ്റിങ്ങൽ:പാർവ്വതിപുരം ശ്രീ വിഘ്‌നേശ്വര കരയോഗത്തിന്റ 10-ാമത് വാർഷിക സമ്മേളനവും വനിതാ സമാജം വാർഷിക പൊതുയോഗവും നടന്നു. പാർവ്വതീപുരം ഭജനമഠം ഹാളിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ്, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.ആർ. ബാബുചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭരണാസമിതി അംഗം ടി.എച്ച്. ജയശ്രീ അനുസ്മരണ പ്രമേയവും സെക്രട്ടറി എം.എസ്. ജയകുമാർ പ്രവർത്തന റിപ്പോർട്ടും കരയോഗം ട്രഷറർ വരവ് ചെലവ് കണക്കും, വനിതാ കമ്മിറ്റി അംഗം മീനാഭസ്ക്കർ വനിതാ വിഭാഗം റിപ്പോർട്ടും അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. സി.എസ്. ഷൈജു മോൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ദ്വാരക മോഹനൻ നായർ, എം. ചന്ദ്രശേഖരൻ നായർ, ബി.എസ്. കുമാരിലത എന്നിവർ സംസാരിച്ചു. വനിതാ കമ്മിറ്റി പ്രസിഡന്റ് എസ്. തങ്കമണി സ്വാഗതവും കരയോഗം ജോയിന്റ് സെക്രട്ടറി ബി. ഗോപകുമാർ നന്ദിയും പറഞ്ഞു.