upajilla-school-kalolsava

പാറശാല: പാറശാല ചെറുവാരക്കോണം സാമുവേൽ എൽ.എം.എസ്.എച്ച്.എസിൽ നടക്കുന്ന പാറശാല ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. പാറശാല പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പാറശാല ബി.പി.സി ജയചന്ദ്രൻ പാറശാല എ.ഇ.ഒ സുന്ദർദാസിന് ലോഗോ കൈമാറി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എ. ഷിബു, പബ്ലിസിറ്റി കൺവീനർ ഷീൻ സൈറസ്, വിവിധ അദ്ധ്യാപക സംഘടനാ നേതാക്കളായ ആർ.എസ്. രഞ്ജു, അയിര ടി.സനൽ കുമാർ, ക്രിസ്തുരാജൻ തുടങ്ങിയവർ പങ്കെടുത്തു. അമ്പൂരി മുതൽ പൊഴിയൂർ വരെ ഉപജില്ലയിൽ ഉൾപ്പെടുന്ന 72 ഓളം സ്‌കൂളുകളിൽ നിന്നുള്ള നാലായിരത്തോളം പ്രതിഭകൾ നവംബർ 11മുതൽ14 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.