fish

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ 8 മുതൽ നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് സമരം രണ്ടാംദിനത്തിലേക്ക് കടന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്തു.

ധനകാര്യ,ഫിഷറീസ് വകുപ്പുകളും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെട്ട് കേരളത്തിലെ ഉൾനാടൻ മത്സ്യക്കൃഷിക്ക് ഉണർവേകുന്ന ജനകീയ മത്സ്യകൃഷിക്ക് അംഗീകാരവും അതിലൂടെ പ്രൊമോട്ടർമാർക്ക് തൊഴിൽ സംരക്ഷണം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആൻസി അനൂപ്,കൊല്ലം ജില്ലാ സെക്രട്ടറി കെ.നിഷ,ആർ.സൗഭാഗ്യ,എൻ.സലീഷ് തുടങ്ങിയവർ പങ്കെടുത്തു.