നെടുമങ്ങാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാണ്ട വാർഡ് കൺവെൻഷൻ വാണ്ട സതീഷിന്റെ വസതിയിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ.ബാജി ഉദ്ഘാടനം ചെയ്തു.കരിപ്പൂര് മണ്ഡലം പ്രസിഡന്റ് രജീഷ് വാണ്ട, സതീഷ് സുകുമാരപിള്ള, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികുട്ടൻ നായർ,മനു എന്നിവർ പങ്കെടുത്തു.വാണ്ട ജംഗ്ഷനിൽ പാതാക ഉയർത്തി.പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സുരേഷ് (പ്രസിഡന്റ് ),ശ്യാം ലാൽ ( വൈസ് പ്രസിഡന്റ് ), വി.അജി (ജനറൽ സെക്രട്ടറി), ടി.കെ. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.