തിരുവനന്തപുരം: തടവുകാർക്ക് ജയിൽ ആശുപത്രിയിൽ ചികിത്സ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. ജയിലിൽ ഡ്രെയിനേജ് ജോലി ചെയ്യുന്ന തടവുകാരന് ശരീരത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ചികിത്സ നൽകിയില്ലെന്ന പരാതിയിലാണ് നിർദ്ദേശം. ഭാവിയിൽ ഇത്തരം പരാതികളുണ്ടാകരുതെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.