നെടുമങ്ങാട് : ദക്ഷിണ കേരള മഹായിടവക എസ്.ഐ.യു.സി നെടുമങ്ങാട് അഖിലലോക സണ്ടേസ്ക്കൂൾ റാലി സംഘടിപ്പിച്ചു.സണ്ടേസ്ക്കൂൾ, യുവജനസഖ്യം,സ്ത്രീ ജനസഖ്യം സംയുക്ത വാർഷികവും നടന്നു.സി.എസ്.ഐ നെടുമങ്ങാട് ഡിസ്ട്രിക്ടിലെ നെടുമങ്ങാട്,കരുപ്പൂര്, മുക്കോലയ്ക്കൽ,പുത്തൻ പാലം,മുളമുക്ക്, വേങ്ങറത്തല, ചെല്ലാംകോട്, തോപ്പുവിള, പൂവത്തൂർ ഇടവകകൾ പങ്കെടുത്തു.നെടുമങ്ങാട് എസ്.ഐ ഡി.ജെ.ഓസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു.കുമാരി വർണ്ണന അദ്ധ്യക്ഷത വഹിച്ചു.ഡോ.ടി.ഡബ്ളിയു സുഗതകുമാർ ഉദ്ഘാടനം ചെയ്തു.മഹായിടവക ചാരിറ്റബിൾ സൊസൈറ്റി മാനേജർ റവ.പി.റോഹൻ മുഖ്യാഥിതിയായി.കുമാരി റിഥി എസ്. റോയ്,നിക്സിൻ.ടി.മാത്യു,സി.പുഷ്പരാജ്,ഇവ - ദത്താ ജോയൽ, ഇവ - ജോബി ജോൺ, റീറ്റ. ജെ.റോസ് എന്നിവർ സംസാരിച്ചു.