1

നെയ്യാറ്റിൻകര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് സേവാദൾ പാറശാല നിയോജക മണ്ഡലം പ്രസിഡന്റായി തത്തിയൂർ സുരേന്ദ്രൻ ചാർജ് ഏറ്റെടുക്കുന്ന ചടങ്ങ് ഡി.ഡി.സി ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മഞ്ചവിളാകം ജയകുമാർ,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ,പറശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.ജോൺ,വെള്ളറട ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഗിരീഷ്,മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള,തത്തിയൂർ വാർഡ് മെമ്പർ കാക്കണം മധു, സേവാദൾ ജില്ലാ കോഓർഡിനേറ്റർ മാലക്കുളങ്ങര ജോണി,മണ്ഡലം ഭാരവാഹികളായ ശശീന്ദ്രൻ പാട്ടവിള,ആരാമം മധുസൂദനൻ നായർ,ശശി,ബിജുലാൽ കാക്കണം,ജീബു കാക്കണം,തത്തിയൂർ സുഗതൻ,അനിൽകുമാർ എസ്.കെ,തുളസീധരൻ ആശാരി,സരസ്വതി ടീച്ചർ എന്നിവർ സംസാരിച്ചു.