1

വിഴിഞ്ഞം: കനകജൂബിലി നിറവിൽ വെങ്ങാനൂരിലെ ജനകീയ ആശുപത്രി. ഗാന്ധി ഫൗണ്ടേഷൻ ഫോർ ഹെൽത്ത് ആൻഡ് എഡ്യുക്കേഷനു കീഴിലെ ഗാന്ധിസ്മാരക ആശുപത്രിയാണ് പതിറ്റാണ്ടുകൾ പിന്നിടുന്നത്. ആഘോഷങ്ങളുടെ ഉദ്ഘാടനം 15ന് വൈകിട്ട് 5ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.1970 ലുണ്ടായ സംഭവത്തിന്റെ തുടർച്ചയിലാണ് ആശുപത്രിയുടെ തുടക്കം.വെങ്ങാനൂരിലെ സ്കൂളിൽ നിന്ന് ലേലം ചെയ്തു വാങ്ങിയ പഴയ ഷെഡുകൾ ഉപയോഗിച്ചാണ് ആദ്യ ആശുപത്രി ആരംഭിച്ചത്. നിലവിൽ 40ഓളം ബെഡും 2 ഡോക്ടറും ലാബ് സൗകര്യവുമുണ്ട്. ആയുർവേദ ചികിത്സാകേന്ദ്രം കൂടി തുടങ്ങാൻ ആലോചനയുണ്ടെന്ന് സെക്രട്ടറി ഡി. അശോക് കുമാർ പറഞ്ഞു.