
മലയിൻകീഴ്: മലയിൻകീഴ് കുന്നംപാറയിലും മണപ്പുറത്തുമായി രണ്ട് വീടുകളിൽ നിന്ന് മോഷ്ടാക്കൾ ഒൻപത് പവന്റെ ആഭരണങ്ങൾ കവർന്നു.കുന്നുംപാറ കാണവിളയിൽ പ്രജീഷ് ചന്ദ്രന്റെ പത്മ തീർത്ഥം വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മൂന്ന് പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മുൻവശത്തേയും പിറകുവശത്തേയും വാതിലുകളുടെ പൂട്ട് പൊളിച്ചാണ് മുറിക്കുള്ളിൽ കയറിയത്. പ്രജീഷ് കുടുംബസമേതം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയെത്തിയപ്പോഴാണ് വിവരമറിയുന്നത്. സിസി ടിവി കാമറ
ദൃശ്യത്തിൽ ഒരു കോട്ടുധാരി വീട്ടിലേക്ക് കയറുന്നതു കാണാം.
മണപ്പുറം കുണ്ടൂർക്കോണം ഗോഡ്‌വിന്റെ നന്ദനം വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല,ബ്രേസ്‌ലെറ്റ്,സ്വർണ മോതിരം ഉൾപ്പെടെ ആറ് പവൻ സ്വർണാഭരണങ്ങൾ കവർന്നു.ഇക്കഴിഞ്ഞ
വെള്ളിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കുമിടയിലാണ് മോഷണം നടന്നിട്ടുള്ളത്.വെള്ളിയാഴ്ച വീട് പൂട്ടി ബന്ധുവീട്ടിൽ പോയ ശേഷം തിങ്കളാഴ്ച രാവിലെ 7 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശം വാതിൽ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. മലയിൻകീഴ് പൊലീസ് തെളിവെടുത്തു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി.