parassala-school-kalolsav

പാറശാല: പാറശാല ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം ചെറുവാരക്കോണം സാമുവേൽ എൽ.എം എസ്.എച്ച്.എസിൽ കെ.ആൻസലൻ എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഉഷാസുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനിതകുമാരി, പാറശാല ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ,വാർഡ് മെമ്പർ സുധാമണി,എ.ഇ.ഒ സുന്ദർദാസ്, ജനറൽ കൺവീനർ ജയജ്യോതി, എച്ച്.എം ഫോറം സെക്രട്ടറി ഷീന ക്രിസ്റ്റഫർ, എൽ.എം.എസ് തമിഴ് ഹൈസ്‌കൂൾ എച്ച്.എം ഷീബാ ഷെറിൻ,സാമുവേൽ എൽ.എം.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.ദേവപ്രദീപ്,എൽ.എം.എസ് എൽ.പി.എസ് എച്ച്.എം ഫസിൽ, ബി.പി.സി ജയചന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.ഷിബു,പബ്ലിസിറ്റി കൺവീനർ ഷീൻ സൈറസ്,സ്വീകരണക്കമ്മിറ്റി ചെയർമാൻ എ.ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ അമ്പൂരി മുതൽ പൊഴിയൂർ വരെയുള്ള 72 ഓളം സ്‌കൂളുകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രതിഭകൾ വിവിധ മത്സരങ്ങളിലായി പങ്കെടുക്കും. 14 വരെ ഏഴ് വേദികളിലായി തുടരുന്ന മത്സരങ്ങളുടെ സമാപന സമ്മേളനം14ന് വൈകിട്ട് 3ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.


ഫോട്ടോ: പാറശാല ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു