നെടുമങ്ങാട് :പെൻഷൻകാരുടെ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും മെഡിസിപ്പ് പ്രീമിയം തുക വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനത്തിൽ സി.രാധാകൃഷ്ണൻ നായർ അനുസ്മരണവും നടന്നു.ജി.സൈറസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശക്തിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.മന്നൂർക്കോണം സത്യൻ,ടി.ജയഭാസ്,ജി.പ്രസന്നകുമാരൻ നായർ,സജ്ജാദ് പാറയിൽ,എസ്.ഷെരീഫ,ശശിധരൻ നായർ കെ.വത്സലകുമാരി അമ്മ,കെ.എസ്.സുരേന്ദ്രനാഥ്,ആർ.ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു.