കുറ്റിച്ചൽ:രാഷ്ട്രീയ ജനതാദൾ കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റിയംഗം എസ്.ഫാസിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തച്ചൻകോട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.കുറ്റിച്ചൽ ഷമീം,ആര്യനാട് രാമചന്ദ്രൻ,പുനലാൽ രാജമണി,സത്യൻ,കുറ്റിച്ചൽ സനൽ,റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.ആന പാർക്കിലേക്കും തുറന്ന ജയിലിലേക്കും മറ്റും പോകുന്ന കുറ്റിച്ചൽ തച്ചൻകോട് കോട്ടൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.