തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ കോൺഗ്രസ് അവിടത്തെ താമസക്കാർക്കൊപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മുസ്ലീംലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാടും ഇതു തന്നെയാണ്. മുനമ്പം വിഷയം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നത് സർക്കാരും ബി.ജെ.പിയുമാണ്. വിഷയം മാസങ്ങളായി കത്തിനിന്നിട്ടും പരിഹരിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ല. വിഷയം ആളിക്കത്താൻ തുടങ്ങിയപ്പോഴാണ് സർക്കാർ ഉന്നതതലയോഗം വിളിക്കാൻ തയാറായത്. അതും ഉപതിരഞ്ഞെടുപ്പിനു ശേഷം.
സർക്കാരിന്റെയും ബി.ജെ.പിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തിൽ വർഗീയത പിടിമുറുക്കുന്ന സാഹചര്യമാണുള്ളത്. ക്രിസ്ത്യൻ സമൂഹത്തിലേക്ക് കടന്നുകയറാനുള്ള പാലമായി ബിജെപി മുനമ്പത്തെ ഉപയോഗിക്കുന്നു.