
ബാലരാമപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റ്കൾക്ക് വിറ്റ് തുലക്കുന്ന നയത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് രാഷ്ട്രീയ യുവജനതാദൾ കോവളം നിയോജകമണ്ഡലം പ്രവർത്തക സമ്മേളനത്തിൽ പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.ഡോ.എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് ആദിൽ ഷാ,പരശുവയ്ക്കൽ രാജേന്ദ്രൻ,തെന്നൂർക്കോണം ബാബു,അഡ്വ.ജി.മുരളീധരൻ,വിഴിഞ്ഞം ജയകുമാർ,എസ്.സുനിൽഖാൻ,റൂഫസ് ഡാനിയേൽ,എം.പ്രണവ്,വട്ടവിള രാജൻ,എസ്.എസ്.അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. യുവജനതാദൾ(എസ്) കോവളം നിയോജക മണ്ഡലം പ്രസിഡന്റായി ആർ.എസ്.വിപിൻ രാജിനെയും വൈസ് പ്രസിഡന്റായി ആർ.അനീഷ് കുമാറിനെയും ജനറൽ സെക്രട്ടറിയായി അലൺ ജോൺസിനെയും തിരഞ്ഞെടുത്തു.