പാറശാല: കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കുന്നു.16 (വൃശ്ചികം ഒന്ന്) മുതൽ കെ.എസ്.ആർ.ടി സിയുടെ പാറശാല,പൂവാർ,വിഴിഞ്ഞം ഡിപ്പോകളിൽ നിന്ന് ആരംഭിക്കുന്ന സർവീസുകൾ കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി തിരുവനന്തപുരത്ത് എത്തും.തുടർന്ന് തിരിച്ചും സർവീസുകളുണ്ടാകും.പാറശാല ഡിപ്പോയിൽ നിന്നുള്ള സർവീസ് കളിയിക്കാവിളയിൽ എത്തിയശേഷം 16ന് രാവിലെ 7ന് തിരുവനന്തപുരത്തേക്കുള്ള സർവീസിന്റ ഉദ്‌ഘാടനം നടക്കും.എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,കെ.ആൻസലൻ എന്നിവർ പങ്കെടുക്കും.