nadar-samithi

പാറശാല: നാടാർ സമുദായത്തെ ഒറ്റ ഗ്രൂപ്പായി പരിഗണിച്ച് ഏഴ്ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കുക, ജസ്റ്റിസ് ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാടാർ സംയുക്ത സമിതി പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ധർണ നടത്തി. നാടാർ സർവീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ നാടാർ ഉദ്ഘാടനം ചെയ്തു. നാടാർ സർവീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് നിഷാന്ത് ജി.രാജ് നാടാർ അദ്ധ്യക്ഷത വഹിച്ചു.