തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ വെള്ളാഞ്ചിറയിൽ പ്രവർത്തിക്കുന്ന ജാമിഅ ഹുദൈബിയ്യ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഹുദൈബിയ്യ അറബിക് കോളേജിന്റെയും മദ്രസുത്തൽ ബനാത്തിന്റെയും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൂറുദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രഖ്യാപനം നാളെ പ്രസ് ക്ലബിൽ നടക്കും.മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പുലിപ്പാറ എ റഹ്മത്തുള്ള മൗലവി അധ്യക്ഷനാവും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ലോഗോ പ്രകാശനം ചെയ്യും. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പ്രമേയ പ്രഖ്യാപനം നടത്തും.സെയ്ദ് മുഹമ്മദ് ഖാസിമി കോട്ടയം, ജാമിഅ മന്നാനിയ പ്രൊഫസർ പുലിപ്പാറ സുലൈമാൻ മൗലവി, ട്രസ്റ്റ് ജനറൽ സെക്രട്ടറി കൊണ്ണിയൂർ എസ് എച്ച് ത്വാഹിർ മൗലവി. ഹുദൈബിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ യു താജുദ്ദീൻ മൗലവി. റഹ്മാനിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ പി എസ് അബ്ദുറഹീം ബാഖവി. മുണ്ടക്കയം ഹുസൈൻ മൗലവി, ബയാനിയ്യ അറബി കോളേജ് പ്രിൻസിപ്പൽ പുല്ലമ്പാറ നാസിറുദ്ദീൻ മൗലവി തുടങ്ങിയവർ സംസാരിക്കുമെന്ന് പുലിപ്പാറ റഹ്മത്തുള്ള മൗലവി, മുതയിൽ താജുദ്ദീൻ മൗലവി, സിദ്ദീഖ് മൗലവി കടയ്ക്കൽ,നാഷിദ് മൗലവി കണ്ണനല്ലൂർ, ത്വാഹ മൗലവി തൊളിക്കോട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.