d

നെടുമങ്ങാട്: ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ മാനേജർ വി.ശശിധരന്റെ നാലാം ചരമവാർഷികാചരണവും വി.ശശിധരൻ മെമ്മോറിയൽ അവാർഡ് വിതരണവും ഉഴമലയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്‌ഘാടനം ചെയ്‌തു.മൂന്നാമത് വി.ശശിധരൻ മെമ്മോറിയൽ അവാർഡ് പമ്പ് ഓപ്പറേറ്റർ മെക്കാനിക്കൽ ട്രേഡിൽ ഒന്നാം റാങ്ക് നേടിയ ചാക്ക ഐ.ടി.ഐ വിദ്യാർത്ഥി സുഖിക്ക് നൽകി. പരിസ്ഥിതി സാഹിത്യ- ആരോഗ്യ മേഖലകളിലെ പ്രവർത്തങ്ങൾക്ക് ഡോ.മാളവിക ആർ.ജെയെ ആദരിച്ചു.
ഫൗണ്ടേഷൻ ചെയർപേഴ്‌സൺ പി.എസ്.ലീനയുടെ അദ്ധ്യക്ഷതയിൽ ബി.സുരേന്ദ്രനാഥ് അനുസ്മരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്എസ്.ശേഖരൻ,ബി.അർജുനൻ,എസ്.മനോഹരൻ,എൽ.മഞ്ചു,കെ.വി.സജി,വി.എസ്.ജയചന്ദ്രൻ,പി.സക്കീർഹുസ്സൈൻ, പാറയിൽ മധു,ജി.ലില്ലി,എം.ആർ.നകുലൻ,എൽ.സൈമൺ എന്നിവർ പങ്കെടുത്തു.സെക്രട്ടറി എൽ.ജി.അശോക് കുമാർ സ്വാഗതവും ടി.രതീഷ് നന്ദിയും പറഞ്ഞു.