hi

വെഞ്ഞാറമൂട്:തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചറിയാൻ വെഞ്ഞാറമൂട് പൊലീസിന്റെ ആഭിമുഖ്യത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഉദ്ഘാടനം ചെയ്തു.നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വനിതാ പഞ്ചായത്തംഗങ്ങൾ വെഞ്ഞാറമൂട് സി.ഐ.അനൂപ് കൃഷ്ണ,എസ്.ഐ എസ്.ഷാൻ,വനിതാ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾ,ഹരിത കർമ്മ സേനാഗംങ്ങൾ എന്നിവ പങ്കെടുത്തു.