
വിതുര: വിതുരയിൽ നടന്ന പാലോട് വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി വിതുര ഗവൺമെന്റ് യു.പി.എസിന്റെ വേദിക്കരിക്കിലായി സ്‌കൂളിലെ ഫോർ എസ് ടീം നാടൻ ഭക്ഷണ വിഭവങ്ങളൊരുക്കി ശ്രദ്ധ നേടി.പുഴുങ്ങിയ കപ്പ,വിവിധയിനം ചമന്തികൾ,കട്ടൻ ചായ, ഇലയട, തുടങ്ങിയ നാടൻ ഭക്ഷണ വിഭവങ്ങളാണ് സ്റ്റാളിലുണ്ടായിരുന്നത്. പ്രകൃതി സൗഹൃദ വസ്തുക്കളാണ് (വാഴയില, പൊടിയനിയുടെ ഇല, കൂവയില ) ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചത്.നാടൻ ഭക്ഷണം കഴിക്കുവാൻ വൻതിരക്കായിരുന്നു.ടീമിന് മികച്ച വരുമാനവും ലഭിച്ചു.സ്‌കൂൾ ഫോർ എസ് ഗ്രൂപ്പിന്റെ കോർഡിനേറ്റർ ബിന്ദു കുമാരി ടീച്ചറിന്റെ നേതൃത്വത്തിലുള്ള 30 അംഗങ്ങളാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.