photo

നെടുമങ്ങാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരുവിക്കര മണ്ഡലം വാർഷിക സമ്മേളനം പ്രസിഡന്റ് എം.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ ആർ.രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളനത്തിൽ അബ്ദുൾ സമദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ്.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം എ.എ.റഹിം മുഖ്യപ്രഭാഷണം നടത്തി.കടുക്കാമൂട് മനോഹരൻ, എൻ.ഗംഗാധരൻ നായർ, ജോൺ വിത്സരാജ്, വെള്ളനാട് കൃഷ്ണൻകുട്ടി, സനൽകുമാരി,തോപ്പിൽ ശശി,മുണ്ടേല പ്രവീൺ എന്നിവർ സംസാരിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾ,കാർഷിക രംഗത്ത് ശ്രദ്ധേയരായ അംഗങ്ങൾ, സംഘടനയുടെ മുൻകാല നേതാക്കളായ എ.എ.റഹിം, ഇറയംകോട് രാധാകൃഷ്ണൻ,എം.പീരുമുഹമ്മദ്, എൻ.ഗംഗാധരൻ നായർ ,ഇരുമ്പ രവീന്ദ്രൻ നായർ ,പുതുതായി അംഗത്വം സ്വീകരിച്ചവർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.സെക്രട്ടറി വി.രാധാകൃഷ്ണൻ സ്വാഗതവും എ.ഷാജഹാൻ നന്ദിയും പറഞ്ഞു.