തിരുവനന്തപുരം:നാഷണൽ കോൺഗ്രസ് പാർട്ടി ജില്ല പ്രവർത്തക സമ്മേളനവും നെഹ്റുവിന്റെ കാഴ്ച പ്പാടിന്റെ പ്രസക്തിയെ കുറിച്ചുള്ള സിംബോസിയവും 14ന് നടക്കും.പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും.സിംബോസിയം മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ജി.ആർ.അനിലും മുഖ്യപ്രഭാഷണം നടത്തും.തോമസ്.കെ.തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളെ ആദരിക്കുമെന്ന് ജില്ലാപ്രസിഡന്റ് ആട്ടുകാൽ അജി,സംസ്ഥാന സെക്രട്ടറിമാരായകെ.ഷാജി,ബിന്ദു രവീന്ദ്രൻ,പാറശാല വിജയൻ,ആറാലുംമൂട് മുരളീധരൻ നായർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.