തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ) കേരള സ്‌റ്റേറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉയർന്നുവരുന്ന പ്രവണതകളും അതിന്റെ സാമൂഹിക ആഘാതവും" എന്ന വിഷയത്തിൽ 14,15 തീയതികളിൽ ദ്വിദിന സെമിനാർ നടത്തും.14ന് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂഷനിലെ വിശ്വേശരയ്യാ ഭവനിൽ സെമിനാറിന്റെ ഉദ്ഘാടനം ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സജീവ് നായർ നിർവഹിക്കും.15ന് വൈകിട്ട് 3.45ന് നടക്കുന്ന സമാപന സമ്മേളനം സെന്റട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ,ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഡയറക്ടർ വി.പാർവതി ഉദ്ഘാടനം ചെയ്യും.ദ്വിദിന സെമിനാറിൽ പന്ത്രണ്ടോളം പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഇ.ബാലകൃഷ്ണൻ നായർ,സെക്രട്ടറി കെ.ആർ.സുരേഷ് കുമാർ,ശ്രീപ്രകാശ്,കെ.പി.നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.