
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നാദസ്വരം കം വാച്ചർ (കാറ്റഗറി നം. 04/2023), തകിൽ കം വാച്ചർ (കാറ്റഗറി നം 05/2023) തസ്തികകളിലേക്ക് ദേവജാലിക പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 26 രാവിലെ 10 മുതൽ തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ നടക്കും. 10ന് മുമ്പായി ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.
തൊഴിലുറപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വെള്ളിയാഴ്ച വൈകിട്ട് 5ന് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാം നില, റവന്യൂ കോംപ്ലക്സ് , പബ്ലിക് ഓഫീസ്, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം 695033 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് : www.nregs.kerala.gov.in , 04712313385, 1800 425 1004.
അസിം പ്രേംജി സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദം
കൊച്ചി: അസിം പ്രേംജി സർവകലാശാല വിവിധ ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ ഓണേഴ്സ്, ബി.എസ്സി ഓണേഴ്സ്, എം.എ എജ്യുക്കേഷൻ, എം.എ ഡെവലപ്മെന്റ്, മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്), എം.എ ഇക്കണോമിക്സ്, എം.എ ഏർളി ചൈൽഡുഡ് കെയർ ആൻഡ് എജ്യുക്കേഷൻ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എം.എ കോഴ്സുകളുടെ കാലാവധി രണ്ടുവർഷമാണ്.
ബി.എ, ബി.എസ്സി ഓണേഴ്സ് കോഴ്സുകൾ നാലുവർഷ മുഴുവൻ സമയ റസിഡൻഷ്യൽ പ്രോഗ്രാമാണ്.
ബാംഗ്ലൂർ, ഭോപ്പാൽ കാമ്പസുകളിലാണ് പ്രവേശനം.
https://azimpremjiuniversity.edu.in ലൂടെ നവംബർ 14ന് മുമ്പ് അപേക്ഷിക്കണം. ഡിസംബറിലാണ് ദേശീയ പ്രവേശന പരീക്ഷ. ട്യൂഷൻ ഫീസും ഹോസ്റ്റൽ ചെലവും അടക്കമുള്ളവയ്ക്ക് സാമ്പത്തിക സഹായം ഭാഗികമായും പൂർണമായും സർവകലാശാല നൽകുന്നുണ്ട്.
ഐസറിൽ പി.എച്ച്.ഡി പ്രവേശനം
വിതുര: തിരുവനന്തപുരത്തെ ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിൽ 2025 ജനുവരിമുതൽആരംഭിക്കുന്നസെഷനുവേണ്ടിയുള്ള പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു.2024 നവംബർ 17 വരെwww.iisertvm.ac.in വഴി അപേക്ഷിക്കാം.
സ്കൂൾ കുട്ടികൾക്ക്
തൊഴിൽ പഠനം
തിരുവനന്തപുരം: തൊഴിൽ പാഠങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പാഠ്യപദ്ധതിയിൽ സമഗ്രമാറ്റത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കിൽ നെസ്റ്റ് 2024 എന്ന പേരിലാണ് വർക്ക് ഇന്റഗ്രേറ്റഡ് എഡ്യുക്കേഷൻ നടപ്പാക്കുന്നത്. വിവിധ തൊഴിലുകളെക്കുറിച്ചുള്ള പാഠങ്ങൾ അഞ്ച് മുതൽ എട്ട് വരെ ക്ളാസുകളിൽ നിർബന്ധമായും പഠിക്കണം. കൃഷി, ഭക്ഷ്യം, വ്യവസായം, ടൂറിസം, വസ്ത്രം, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ, മാദ്ധ്യമ പ്രവർത്തനം തുടങ്ങി 11 വിഭാഗങ്ങളിലായിട്ടാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്.9, 10 ക്ലാസുകൾക്ക് വിഷയങ്ങൾ ഓപ്ഷണലാണ്. ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്ത് പഠിക്കാം. ആവശ്യമെങ്കിൽ 9, 10 ക്ലാസുകളിൽ തൊഴിൽ പരിശീലനവും നൽകും. ആദ്യ സെറ്റ് പാഠപുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.