വർക്കല: ജീവിതശൈലി രോഗങ്ങൾക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ലോക ഡയബറ്റിക് ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും വർക്കല ലയൺസ് ക്ലബും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.14ന് രാവിലെ 8ന് വർക്കല മൈതാനത്ത് നിന്നും പുത്തൻചന്ത വരെ നടത്തുന്ന വാക്കത്തോൺ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.തുടർന്ന് ബ്രേക്കിംഗ് ബാരിയേഴ്സ്, ബ്രിഡ്ജിംഗ് ഗ്യാപ്സ് എന്ന സന്ദേശം ആസ്പദമാക്കി ഹോസ്പിറ്റലിൽ നടക്കുന്ന ബോധവത്കരണ ക്ലാസിന് ഡയബറ്റിക് വിദഗ്ദ്ധൻ ഡോ.എസ്.കെ.നിഷാദ് നേതൃത്വം നൽകും.ശിവഗിരി സ്കൂൾ ഒഫ് നഴ്സിംഗ്, കോളേജ് ഒഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. ഹോസ്പിറ്റലിൽ സൗജന്യ നിരക്കിൽ വിവിധ പരിശോധനകളും അന്ന് നടക്കും.ഫോൺ: 8891507920.