
ശ്രീകാര്യം: കാര്യവട്ടത്ത് പ്രവർത്തിക്കുന്ന കേരള സർവകലാശാലാ അദ്ധ്യാപക പഠന കലാലയത്തിലെ 2024-26 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനവും മെറിറ്റ് ഡേയും കേരള സർവകലാശാലാ മുൻ ഡീനും വകുപ്പ് മേധാവിയുമായിരുന്ന പ്രെഫ.ഡോ.പി.വിശ്വാനാഥൻ നായർ ഉദ്ഘാടനം ചെയ്തു.സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ.ഷിബു നിർവഹിച്ചു.കോളേജ് ലിറ്റററി ക്ലബിന്റെ ഉദ്ഘാടനം കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ.ഷീജ കെ.രാജും,ആർട്സ് ക്ലബിന്റെ ഉദ്ഘാടനം തിരക്കഥാകൃത്ത് ഡോ.ആരോമലും നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഷീജ.ബി.ടൈറ്റസ്,അദ്ധ്യാപികമാരായ ലീന,ലത,യൂണിയൻ ചെയർമാൻ അപർണ,ജനറൽ സെക്രട്ടറി ജിഷ.എം,വൈസ് ചെയർപേഴ്സൺ കൃഷ്ണേന്തു,ആർട്സ് ക്ലബ് സെക്രട്ടറി ഭാഗ്യശ്രീ,മാഗസിൻ സെക്രട്ടറി അലക്സ്,തേജസ്,അനുജ തുടങ്ങിയവർ സംസാരിച്ചു.