കാട്ടാക്കട:കേരളാ പ്രദേശ് കർഷക കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ് കെ.പി.സി.സി സെക്രട്ടറി അൻസജിതാറസൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് പേയാട് മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ്,സംസ്ഥാന ഭാരവാഹികളായ പഴകുളം സതീഷ്,റോയ് തങ്കച്ചൻ,ഡി.സി.സി ഭാരവാഹികളായ കാട്ടാക്കട സുബ്രഹ്മണ്യപിള്ള,എം.ആർ.ബൈജു,നരുവാമൂട് ജോയി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വേണു,കോൺഗ്രസ്-കർഷക കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വച്ച് കാർഷിക മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.