j

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ പൗർണമിയായ 15ന് തഞ്ചാവൂർ രാജാവ് ദർശനത്തിന് എത്തും. തഞ്ചാവൂർ മറാത്ത രാജവംശത്തിലെ അഞ്ചാം തലമുറയിലെ ശിവജി രാജാ ഭോസ്ലേയാണ് വരുന്നത്. ആയ്,​ ചോള രാജവംശങ്ങൾക്ക് പൗർണമിക്കാവുമായി ബന്ധമുണ്ടെന്ന ചരിത്രം അറിഞ്ഞാണ് തഞ്ചാവൂർ രാജാവ് എത്തുന്നത്. ആയ് രാജവംശത്തിന്റെ തകർച്ചയെ തുടർന്ന് പൗർണമിക്കാവിലെ ഉടവാൾ കൊണ്ടുപോയത് ചോളൻമാരാണ്. അതിന്റെ പാപപരിഹാരത്തിനായി പഞ്ചശക്തി പൂജ ചെയ്യാൻ കൂടിയാണ് അദ്ദേഹം എത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.