തിരുവനന്തപുരം: മതസൗഹാർദ്ദത്തിന് ഊന്നൽ നൽകിക്കൊണ്ട് കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷൻ സംഘടനയുടെ തിരുവനന്തപുരം ചാപ്ടറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി 20ന് ഉച്ചയ്ക്ക് 2 മുതൽ പാളയം അയ്യങ്കാളി ഹാളിൽ മതസൗഹാർദ്ദ സമൂഹഗാന മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ഗ്രൂപ്പുകൾക്ക് 5000,3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 18നകം 9645144222, 9744833306 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം,