തിരുവനന്തപുരം: പേട്ട ശ്രീ മാണിക്യവിളാകം ദേവീക്ഷേത്രത്തിലെ 11-ാം വാർഷിക പൗർണമി മഹോത്സവം ഇന്നുമുതൽ 15വരെ നടക്കും.ഇന്ന് രാവിലെ 6.15ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,8.30ന് പ്രഭാതഭക്ഷണം,9.30ന് കലശപൂജ,11ന് കലശാഭിഷേകം,വൈകിട്ട് 6ന് ഭഗവതിസേവ.നാളെ രാവിലെ 6.15ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,8.30ന് പ്രഭാതഭക്ഷണം,10ന് മഹാകാളിഹോമം,വൈകിട്ട് 6.45ന് അലങ്കാര ദീപാരാധന,7ന് വലിയപടുക്ക.15ന് രാവിലെ 5.15ന് അഭിഷേകം,6.30ന് കൂട്ടുഗണപതിഹോമം,8ന് സമൂഹമൃത്യുഞ്ജയഹോമം,9ന് പ്രഭാതഭക്ഷണം,10ന് പൊങ്കാല,11.30ന് ഉച്ചപൂജ,പൊങ്കാല നിവേദ്യം,വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന.