
തിരുവനന്തപുരം: വണ്ണാർ സർവീസ് സൊസൈറ്റി (വി.എസ്.എസ്) ജില്ലാ വാർഷിക സമ്മേളനം ഉള്ളൂർ ഇളംകാവ് ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.ആന്റണിരാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഡി.ആർ.അനിൽ, എസ്.സി മോർച്ച ജനറൽ സെക്രട്ടറി സ്വപ്നജിത് എസ്.എസ്, വിവിധ സമുദായ നേതാക്കളായ ഡോ.പ്രേമചന്ദ്രൻ,സി. രാജേന്ദ്രൻ,കെ.വി.രവികുമാർ,കെ.ശിവാനന്ദൻ,വി.എസ്.എസ് നേതാക്കളായ പി.അനിൽകുമാർ, വി. മോഹനകുമാർ എന്നിവർ പങ്കെടുത്തു.വി.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് സുനന്ദാബായി, ജില്ലാ സെക്രട്ടറി കെ.പി.ഹരിപ്രസാദ്,പ്രോഗ്രാം കൺവീനർ എ.സുരേഷ് എന്നിവർ സംസാരിച്ചു.